Kerala
തിരുവനന്തപുരം: ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഇന്ന് വൈകുന്നേരം നാലിന് ലോക്ഭവനിലാണ് ചായ സൽക്കാരം.
ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില് പങ്കെടുക്കും.
കൗൺസിലർമാർക്ക് ഗവർണർ സൽക്കാരം നല്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ചു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ലോക്ഭവനിലാണ് യോഗം. തുടർന്ന് ചായസത്കാരവും നടക്കും.
നൂറ് കൗൺസിലർമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കുന്നത്.
മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കിയിട്ടില്ല.